Wednesday, 6 February 2019

പശുക്കളെ കശാപ്പ് ചെയ്തവര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി മധ്യപ്രദേശ് സര്‍ക്കാറും

ഭോപ്പാല്‍: പശുസുരക്ഷയുടെ പേരില്‍ ബിജെപി നയങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് സര്‍ക്കാരും. മധ്യപ്രദേശിലെ ഖാന്‍ഡ്വയില്‍ പശുവിനെ കശാപ്പ് ചെയ്ത മൂന്ന് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗോവധവുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്.


പശുവിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ നദീം, ഷക്കീല്‍, അസം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. 2007 മുതല്‍ 2016 വരെയുണ്ടായിരുന്ന ബിജെപി സര്‍ക്കാരും ഇതേ നയമാണ് തുടര്‍ന്നു പോന്നിരുന്നത്. 22 പേര്‍ക്കെതിരെയാണ് ഇക്കാലയളവില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തത്. 

SHARE THIS

Author:

0 التعليقات: