Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
പുത്തിഗെ:  എ.കെ.ജി.നഗര്‍ മസ്ജിദ് അലിയ്യുല്‍ അഹ്ദല്‍ മഹല്‍ കമ്മിറ്റിയുടെ കീഴില്‍ ഏല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച്ച മഗരിബ് നിസ്‌ക്കാരാന്തരം നടത്തിവരാറുള്ള മജ്‌ലിസുല്‍ അഹ്ദലിയ്യ മാര്‍ച്ച് 3ന് മഗരിബ് നിസ്‌ക്കാരാന്തരം അഹ്ദലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

രാത്രി 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ നിരവധി പേരുടെ അനുസ്മരണവും നടക്കും. സയ്യിദ് ശറഫിദ്ദീന്‍ ഹൈദറൂസ് തങ്ങള്‍ കൂട്ട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 

മജ്‌ലിസുല്‍ അഹ്ദലിയ്യക്ക് സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹമ്മദ് ശെഫീഖ് അല്‍ ഹാദി തങ്ങള്‍, അബൂ സ്വാലിഹ് മുസ്ല്യാര്‍, ഹംസ സഖാഫി കുട്ടശ്ശേരി, ഷാഫി സഅദി, സലാം സഅദി കോട്ടക്കുന്ന്, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അബ്ബാസ് സഖാഫി മലപ്പുറം, റൗഫ് സഖാഫി, എന്നിവര്‍ നേതൃത്വം നല്‍കും. ഹാരിസ് ഹിമമി സഖാഫി പരപ്പ ഉത്‌ബോധനം നടത്തും. 

അന്നേ ദിവസം അസ്വര്‍ നിസ്‌കാരാനന്തരം മസ്ജിദ് ഉദ്ഘാടന സ്വാഗത സംഘം കമ്മിറ്റിയെ തെരഞ്ഞെടുക്കും. മസ്ജിദ് ജനറല്‍ സെക്രട്ടറി സയ്യിദ് അഹ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ശാഫി സഅദി ഉദ്ഘാടനം ചെയ്യും. മസ്ജിദ് ട്രഷറര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ കമ്മിറ്റിയെ പ്രഖ്യാപിക്കും. 

പ്രസ്തുത യോഗത്തില്‍ നാസര്‍ ബായാര്‍, നാസര്‍ സീലാന്റ്, ബി.ഇ. മുഹമ്മദ്കുഞ്ഞി ഹാജി, പി.എം. മുഹമ്മദ് അലി, ഹുസൈന്‍ ഹാജി, എ.പി. അബൂബക്കര്‍, അബ്ദുല്‍ അസീസ് അല്‍ഐന്‍, അഹ്ദലിയ്യ സഹായി പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. 

മുസ്ഥഫ അഹ്‌സനി കോട്ടക്കല്‍ സ്വാഗതവും ഉസ്മാന്‍ മുസ്ലിയാര്‍ നന്ദിയും പറയും.
Leave A Reply