Monday, 11 February 2019

ഉംറയ്ക്കു പോയ തൃക്കരിപ്പൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

തൃക്കരിപ്പൂര്‍: ഉംറയ്ക്കു പോയ മദ്‌റസാ അധ്യാപകന്‍ മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശി തങ്കയത്ത് താമസിക്കുന്ന സി സദഖത്തുല്ല മൗലവി(70) യാണ് മക്കയില്‍ മരിച്ചത്. 

ഉംറയ്ക്കു വേണ്ടി മകളോടും ബന്ധുക്കളോടും ഒപ്പം ബുധനാഴ്ച നാട്ടില്‍ നിന്ന് പോയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 

തൃക്കരിപ്പൂരിലും പരിസരങ്ങളിലുമുള്ള വിവിധ മദ്‌റസകളില്‍ അധ്യാപകനായിരുന്നു. ഭാര്യ: എം ടി പി നഫീസ. മക്കള്‍: ഹാജറ, അബ്ദുല്‍ ബാരി. മരുമക്കള്‍: അബ്ദുല്‍ ഹമീദ്(കോയമ്പത്തൂര്‍ ടെക്‌സ്‌റ്റൈല്‍സ്), ഷമീമ. സഹോദരങ്ങള്‍: അബ്ദുര്‍ റഹീം മൗലവി, ബീഫാത്തിമ. 


SHARE THIS

Author:

0 التعليقات: