Wednesday, 20 February 2019

ചക്രം പൊട്ടിയ കാര്‍ മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

മംഗളൂരു: ടയര്‍ പൊട്ടി നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മംഗളൂരു അഡ്യാര്‍ കണ്ണൂരിലെ കുന്ദാല ബദറുദ്ദീന്റെ മകന്‍ ബന്ദറിലെ ചോക്ലേറ്റ് വ്യാപാരി ഇംതിയാസ് (20), ജറന്തബെട്ടുവിലെ ഖാനി എന്ന അബ്ദുല്ലയുടെ മകന്‍ പിയയു. വിദ്യാര്‍ത്ഥി മുഹമ്മദ് ശാനവാസ് (19) എന്നിവരാണ് മരിച്ചത്. 

കാല്‍നടയാത്രികക്കും കാറിലുണ്ടായിരുന്ന ഒമ്പതുപേര്‍ക്കും പരുക്കേറ്റു.
മാണ്ഡ്യ ബെള്ളൂര്‍ ക്രോസിലാണ് അപകടം. ബംഗളൂരുവിലേക്ക് വിനോദയാത്ര പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്. 

കാല്‍നടയാത്രികരായ അലിസാന്ദ്രയിലെ സുശീലാമ്മ, കാറിലുണ്ടായിരുന്ന മുസമ്മില്‍, സഫ് വാന്‍, മുശ്താഖ്, ഷാനവാസ്, ഹിദായത്തുല്ല, ഷര്‍വാന്‍, മുഹമ്മദ് സാഖിര്‍, സല്‍മാന്‍ ഫാരിഷ്, ഷാനവാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 


SHARE THIS

Author:

0 التعليقات: