Sunday, 3 February 2019

മഞ്ഞനാടി അല്‍ മദീന സില്‍വര്‍ ജൂബിലി മഹാസമ്മേളനം ഇന്ന് സമാപിക്കും

മംഗലാപുരം: സാമൂഹികസാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യത്യസ്ത പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരുവര്‍ഷത്തോളമായി നടന്നുവരുന്ന മഞ്ഞനാടി അല്‍ മദീനയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന് ഇന്ന് നടക്കുന്ന മഹാസമ്മേളനത്തോടെ പരിസമാപ്തിയാകും.

ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സനദ് ദാന സമാപന സമ്മേളനം  ദക്ഷിണ കന്നഡ സംയുക്ത ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി ഉള്ളാള്‍ സനദ് ദാനവും അധ്യക്ഷതയും നിര്‍വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘടനം ചെയ്യും. അല്‍മദീന ശില്‍പി മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍ ആമുഖഭാഷണം നടത്തും. ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഹാഫിസുകള്‍ക്കുള്ള സനദ് ദാനം നിര്‍വ്വഹിക്കും. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍  സനദ് ദാന പ്രഭാഷണം നടത്തും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, മഹ്മൂദ് മുസ്‌ലിയാര്‍, സയ്യിദ് സി ടി എം തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സി എം ഇബ്രാഹിം  സാഹിബ്, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ശാഫി സഅദി ബാംഗഌര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുറഹ്മാന്‍ മദനി പടന്ന തുടങ്ങിയവര്‍ സംബന്ധിക്കും. അല്‍മദീന മാനേജര്‍ കെ പി അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതവും മുനീര്‍ അഹ്മദ് കാമില്‍ സഖാഫി നന്ദിയും പറയും.


ഇന്ന് രാവിലെ എട്ട് മണിക്ക് അലുംനി മീറ്റ് നടക്കും. പത്ത് മണിക്ക് നടക്കുന്ന സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിലും മുതഅല്ലിം സംഗമത്തിലും സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി.അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ഡോ.ഇഫ്തിഖാര്‍ അലി ബേംഗ്ലൂര്‍ സംബന്ധിക്കും. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ.അബദുല്‍ ഹകീം അസ്ഹരി കാന്തപുരം, അഡ്വ.ഇസ്മായീല്‍ വഫാ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. രണ്ട് മണിക്ക് ഹനഫി സംഗമം നടക്കും. ഉച്ചക്ക് 3 ന് നടക്കുന്ന സൗഹാര്‍ദ്ധ സമ്മേളനം കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ത്ഥനയോടെ മംഗലാപുരം എം.പി.നളിന്‍ കുമാര്‍ കട്ടീല്‍ ഉല്‍ഘടനം ചെയ്യും. നഗര വികസന മന്ത്രി യൂ ടി ഖാദര്‍ അധ്യക്ഷത വഹിക്കും. ഹജ്ജ്‌വഖ്ഫ് മന്ത്രി സമീര്‍ അഹ്മദ് ഖാന്‍ ബില്‍ഡിംഗ് ശിലാസ്ഥാപനം നടത്തും. ബി.എം ഫാറൂഖ്(എം.എല്‍.സി.), മുംതാസ് അലി കൃഷ്ണാപുരം, ഡോ.എം.എസ് എം. അബ്ദുറഷീദ് സൈനി, മൊയ്തീന്‍ ബാവ, ഐവന്‍ ഡിസൂസ, ടി.എം ഷഹീദ് സുള്ള്യ, ഉമര്‍ഹാജി മെട്രോ, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ഓണപ്പറമ്പ് സംബന്ധിക്കും.

ഇന്നലെ രാവിലെ ഇരുപത്തി അഞ്ച് പാവപെട്ട പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടന്നു. ഇതോടെ മഞ്ഞനാടി അല്‍ മദീനയുടെ കീഴില്‍ രണ്ടു പതിറ്റാണ്ടിനിടെ വിവാഹം ചെയ്തുകൊടുത്ത പെണ്‍കുട്ടികളുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. സാദാത്തുക്കളും ആലിമീങ്ങളും നിക്കാഹിന് നേതൃത്വം നല്‍കി. യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ കര്‍ണ്ണാടക മുന്‍ മുഖ്യ മന്ത്രി സിദ്ധ രാമയ്യ ഉല്‍ഘടനം ചെയ്തു. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, മാണി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, സയ്യിദ് ജലാലുദ്ദിന്‍ തങ്ങള്‍ മല്‍ജഅ്, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി, അബൂസുഫ് യാന്‍ മദനി, സയ്യിദ് ഹനനുല്‍ അഹ്ദല്‍ തങ്ങള്‍, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ഓണപ്പറമ്പ ചിത്താരി അബ്ദുല്ല ഹാജി ദുബൈ, കെ.പി.അഹ്മദ് സഖാഫി,ഹ്മൂദ് ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി, ജി.എം.കാമില്‍ സഖാഫി, ഓലമുണ്ട മഹ്മൂദുല്‍ ഫൈസി, മുഹമ്മദലി സഖാഫി സുരിബൈല്‍, കെ.പി.അബ്ദുറഹ്മാന്‍ സഖാഫി, അഷ്‌റഫ് അഷ്‌റഫി, ചിയ്യൂര്‍ അബ്ദുറഹ്മാന്‍ സഖാഫി സംബന്ധിച്ചു. SHARE THIS

Author:

0 التعليقات: