Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വ്യോമസേന സംവിധാനങ്ങള്‍ ഉപയോഗിച്ചതിനുള്ള ബില്‍ കേരളത്തിന് അയച്ചെന്ന് കേന്ദ്രം. 102 കോടിയാണ് രക്ഷാപ്രവര്‍ത്തനത്തിന് ബില്ലിട്ടിരിക്കുന്നത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നുവെന്നും 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയെന്നും ഭാംറെ വ്യക്തമാക്കി.
ഇത്തരം സേവനങ്ങളുടെ തുക സംസ്ഥാന സര്‍ക്കാരാണ് കൈമാറേണ്ടത്. എന്നാല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഇത് കേരളത്തിന് ഈടാക്കാമെന്നും മന്ത്രി അറിയിച്ചു.

സൈന്യവും നാവിക സേനയും അവര്‍ ചെലവായ തുക സംബന്ധിച്ച കണക്കുകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ കണക്ക് ഉടന്‍ പുറത്ത് വരുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply