Sunday, 24 February 2019

മര്‍ഹൂം ഉസ്മാന്‍ ഉസ്താദ് മൊഗര്‍ ഒന്നാം ആണ്ട് നേര്‍ച്ച മാര്‍ച്ച് 24ന്

മൊഗ്രാല്‍ പുത്തൂര്‍: താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണവും ഉസ്മാന്‍ ഉസ്താദ് മൊഗര്‍ ഒന്നാം ആണ്ടുനേര്‍ച്ചയും മാര്‍ച്ച് 24ന് മൊഗറില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി വനിതാ ക്ലാസ്സ്, സ്‌നേഹ സംഗമം, തഹ്ലീല്‍ സമര്‍പ്പണം, ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് മജ്‌ലിസ്, വിജ്ഞാന സദസ്സ്, ആത്മീയ സമ്മേളനം എന്നിവ നടക്കും.

സ്വാഗത സംഘം ചെയര്‍മാന്‍ പി എ ബഡുവന്‍ കുഞ്ഞി, കണ്‍വീനര്‍ എ എം അബ്ദുല്‍ ഹമീദ് മുക്രി, ട്രഷറര്‍ അഷ്‌റഫ് പുതിയങ്ങാടി എന്നിവരടങ്ങുന്ന 33 അംഗ സ്വാഗത സംഘ കമ്മിറ്റിയെ തിരഞ്ഞെടുത്തു.


മൊഗര്‍ യൂനിറ്റ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നീ സംഘടനകളുടെ സംയുക്ത കണ്‍വന്‍ഷനില്‍ സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. ബാദുഷ ഹാദി സഖാഫി പരിപാടിയുടെ വിശദരൂപം അവതരിപ്പിച്ചു. ശാഫി പുഴക്കര, അബ്ബാസ് മൊഗര്‍, ഹസ്സന്‍ മുക്രി, ഇഖ്ബാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. എംഎം സഈദ് കുദിര്‍ സ്വാഗതവും സാജിദ് മുസ്ലിയാര്‍ നന്ദിയും പറഞ്ഞു

SHARE THIS

Author:

0 التعليقات: