പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തനിന്റെ പ്രചാരണ പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മുഹിമ്മാത്ത് ശരിഅത്ത് കോളേജ്, ദഅവ കോളേജ്, ഖുര്‍ആന്‍ റിസര്‍ച്ച്
സെന്ററിലെ മുതഅല്ലിമീങ്ങള്‍ക്ക് സംഘടിപ്പിച്ച സ്റ്റൂ- ടോക്ക് നവ്യാനുഭവമായി.
സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍ ആമുഖ പ്രഭാഷണം നടത്തി. ഇബ്രാഹിം സഖാഫി അര്‍ളടുക്ക, അബ്ദുല്‍ അസീസ് മിസ്ബായി ഈശ്വരമംഗലം, സഹീദ് ഹിമമി ചെണ്ടത്തോടി, മന്‍സൂര്‍ ഹിമമി, ഹസന് ഹിമമി സഖാഫി അര്ന്തോട് സംബന്ധിച്ചു.