Saturday, 9 February 2019

ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിക്ക് സ്വീകരണം നല്‍കി

ദുബൈ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു.എഇലെത്തിയ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉസ്താദിന് ദുബൈ കാസറഗോഡ് ജില്ലാ സുന്നി യുവജനസംഘം സ്വീകരണം നല്‍കി. ദേര ജെ എസ് എ ഹാളില്‍ നടന്ന പരിപാടിയില്‍ എസ് വൈ എസ് കാസറഗോഡ് ജില്ലാ ദുബായ് പ്രസിഡന്റ് മുനീര്‍ ബാഖവി തുരുത്തി അദ്ധ്യക്ഷത വഹിച്ചു. 


അബ്ദുല്‍ ഗഫ് ഫാര്‍ സഅദി രണ്ടത്താണി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയെ ഷാള്‍ അണിയിച്ച് ആദരിച്ചു. 

അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, ഇബ്രാഹിം മുസ്ല്യാര്‍ വിട്‌ല, അബൂബക്കര്‍ സഅദി നദ് വി പുഞ്ചാവി, അബ്ദുറസ്സാഖ് സഅദി കൊല്യം, അമീര്‍ ഹസ്സന്‍ കന്യപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ശംസുദ്ദീന്‍ പുഞ്ചാവി സ്വാഗതവും ബി.എന്‍ എ ഖാദര്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: