Friday, 1 February 2019

അപ്പമോ പായസമോ അല്ല, ഇവിടെ പ്രസാദമായി വിളമ്പുന്നത് മട്ടന്‍ ബിരിയാണി; വ്യത്യസ്തമായി മുനിയാണ്ടി ക്ഷേത്രം




പ്രസാദമായി ഭക്തര്‍ക്ക് മട്ടന്‍ ബിരിയാണി നല്‍കി വ്യത്യസ്തമാവുകയാണ് തമിഴ്‌നാട്ടിലെ മധുരയിലെ വടക്കാംപെട്ടി മുനിയാണ്ടി ക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് മട്ടന്‍ ബിരിയാണി ഉണ്ടാക്കി ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നത്.

എല്ലാ ജനുവരി മാസത്തിലും മൂന്നാമത്തെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് മുനിയാണ്ടി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. മട്ടന്‍ ബിരിയാണി തയ്യാറാക്കുന്നതിന് ജനങ്ങളില്‍ നിന്നുമാണ് പണം സ്വരൂപിക്കുന്നത്. കഴിഞ്ഞ 84 വര്‍ഷമായി ഇവിടെ ഇത്തരത്തില്‍ ഇവിടെ മുനിയാണ്ടി പൂജ നടക്കുന്നുണ്ട്.


1000 കിലോ അരിയും 250 ഓളം ആടുകളെയും കശാപ്പ് ചെയ്താണ് ഇവിടെ ബിരിയാണി ഉണ്ടാക്കുന്നത്. ഇത്തവണയും ആഘോഷമായി തന്നെയാണ് ഉത്സവം നടന്നത്. രാത്രിയിലാണ് ബിരിയാണി തയ്യാറാക്കുന്നത്. പുലര്‍ച്ചെ നാല് മണിയോടെ ഇത് നേദിക്കും. അഞ്ച് മണിയോടെയാണ് പ്രസാദം ഭക്തര്‍ക്ക് നല്‍കുന്നത്. യാതൊരു വേര്‍തിരിവും ഇല്ലാതെ എല്ലാ വിഭാഗത്തിനും ഇവിടെ നിന്നും പ്രസാദം നല്‍കും.




SHARE THIS

Author:

0 التعليقات: