Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്:  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും അടക്കമുള്ളവര്‍ കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ നേതാക്കളും  പൊട്ടിക്കരഞ്ഞു. കൊലപാതകം നടത്തിയിട്ടു കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടു സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.


കൊല്ലുക പണം പിരിക്കുക തടിച്ചു കൊഴുക്കുക നടക്കുക എന്നതു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണ്. അതിനു ശേഷം അവര്‍ ഞങ്ങള്‍ അറിയില്ല. പാര്‍ട്ടി അറിയില്ല എന്നൊക്കെ പറയും. നാണം കെട്ട പാര്‍ട്ടിയാണ് സിപിഎം. പാവപ്പെട്ട തൊഴിലാളികളാണ് ഇവരാല്‍ മരിക്കുന്നത്. ഇവരൊക്കെ തൊഴിലാളി കുടുംബങ്ങളാണ്. മുഖ്യമന്ത്രിയുടെ മുന്നില്‍ കിട്ടിയൊരു അവസരമാണിത്. ദയവു ചെയ്ത് ആയുധം വയ്ക്കാന്‍ അണികളോട് ആവശ്യപ്പെടണം. അങ്ങനെ ചെയ്താല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അക്രമരാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ സാധിക്കും. അതിനുള്ള രാഷ്ട്രീയമായ തന്റേടവും വിവേകവുമാണു മുഖ്യമന്ത്രി കാണിക്കേണ്ടത്. അല്ലാതെ ഭീരുവിനെപ്പോലെ വീണ്ടും അക്രമത്തിനു നേതൃത്വം കൊടുക്കുകയല്ല ചേയ്യേണ്ടത്. വളരെ ദയനീയമാണ് ഇവിടത്തെ ചുറ്റുപാട്. പെരിയയില്‍ കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതു മാത്രം അദ്ദേഹം 
ചെയ്താല്‍ മതിയെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.


Leave A Reply