Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
മംഗലാപുരം: മംഗലാപുരം അന്താരഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ ദ്രോഹിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ദുബായിലേക്ക് യാത്ര ചെയ്ത കാസറഗോഡ് കിഴൂര്‍ സ്വദേശിനിയുടെ പാസ്‌പോര്‍ട്ട് വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാര്‍ നശിപ്പിച്ചതായി പരാതി. മംഗലാപുരം വിമാനത്താവളത്തില്‍ യാത്രക്കാരോട് അധികൃതരുടെ ക്രൂരവിനോദം നിത്യ സംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും 
ദുബായിലേക്ക് യാത്ര ചെയ്ത ഭാര്യയുടെ പാസ്‌പോര്‍ട്ട് രണ്ടു കഷണങ്ങളായി കീറിയാതായി കീഴൂര്‍ സ്വദേശി ഹാഷിം കീഴൂര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് യാത്ര തുടങ്ങി എയര്‍പോര്‍ട്ടില്‍ കാറില്‍ നിന്ന് ഇറങ്ങുന്നതുവരെ പാസ്‌പോര്‍ട്ട് നല്ല രീതിയിലായിരുന്നു. പാസ്‌പോര്‍ട്ടും ടിക്കറ്റും ആദ്യ ചെക്കിങ്ങിനായി  ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. വളരെ തന്ത്രപരമായി ട്രോളി എടുക്കാന്‍ എന്ന് പറഞ്ഞു എന്റെ ഭാര്യയെ അവിടെ നിന്ന് ഒഴിവാക്കുകയും, തിരിച്ചു വന്നപ്പോള്‍ എന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കുകയും ചെയ്തു.  ബോഡിംഗ് പാസ് എടുക്കാനായി പാസ്‌പോര്‍ട്ട് നല്‍കിയപ്പോഴാണ് പാസ്‌പോര്‍ട്ട് രണ്ട് കഷണങ്ങളായി കീറിയ കാര്യം മനസ്സിലാക്കുന്നത്. 

കീറിയ  പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. പാസ്‌പോര്‍ട്ട് വിമാനത്താവളത്തില്‍ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. 
രണ്ട് കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന എന്റെ ഭാര്യയോട് വളരെ ക്രൂരമായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയത്. ഒരു നിലക്കും ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാനാവില്ല എന്ന് അധികൃതര്‍ ശാഠ്യം പിടിച്ചു. പാസ്‌പോര്‍ട്ട് ഇവിടെ നിന്ന് ഇങ്ങനെ സംഭവിച്ചതാണെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഒരു സ്ത്രീയെന്ന പരിഗണന പോയിട്ട് കയ്യില്‍ കൈ കുഞ്ഞു ഉണ്ട് എന്ന് ഒരു മനുഷ്യത്വപരമായ പരിഗണന പോലും എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയില്ല. ഹാഷിം പറഞ്ഞു.

അവസാനം എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും കേണപേക്ഷിച്ചു കാര്യങ്ങള്‍ പറയുകയും ചെയ്തപ്പോഴാണ് ദുബൈ വിമാനത്താവളത്തില്‍ നിന്നും 
മടക്കി അയച്ചാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന് പേപ്പറില്‍ എഴുതിവാങ്ങി ഒപ്പിട്ടു യാത്ര തുടരാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുവദിച്ചത്.
ദുബൈ വിമാനത്താവളത്തില്‍  അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്‌പോര്‍ട്ട് മാറ്റണമെന്നുള്ള ഉപദേശം നല്‍കുകയും ചെയ്തു.

മംഗലാപുരം എയര്‍പോര്‍ട്ട് അധികൃതരുടെ  ഇത്തരം ക്രൂരവിനോദങ്ങള്‍ ഇതാദ്യമല്ല. സമാന അനുഭവം മുമ്പും പലര്‍ക്കും ഉണ്ടായിട്ടുണ്ട്.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരികേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എയര്‍പോര്‍ട്ട് അതോറിറ്റിക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് ഹാഷിം പറഞ്ഞു.
Leave A Reply