Monday, 11 February 2019

സുരക്ഷിത ഭാവിക്ക് ധാര്‍മ്മിക വിദ്യഭ്യാസം അനിവാര്യം :പഞ്ചിക്കല്‍ തങ്ങള്‍

ഹൊസങ്കാടി :ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ധാര്‍മ്മിക വിദ്യഭ്യസത്തിലുടെ മാത്രമേ സാധ്യമാവുകയുള്ളു എന്ന് എസ് വൈ എസ് ജില്ല പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബഹസന്‍ പഞ്ചിക്കല്‍ പ്രസ്താപിച്ചു. മൂഡംബയല്‍ മിഫ്ത്താ ഹുല്‍ ഹുദാ വാര്‍ഷിക പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു   തങ്ങള്‍. സയ്യിദ് അഹ്മദ് ജലാലുദ്ധിന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. റാഫി അഹ്‌സനി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി.

തുടര്‍ന്നുള്ള  ദിവസങ്ങളില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അശ്‌റഫ് ജൗഹരി എരുമാട് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. സമാപന സംഗമം സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.  മുസ്തഫ തങ്ങള്‍ മമ്പുറം, മുസല്‍ മദനി അല്‍ ബിഷാറ, അബുബക്കര്‍ സിദ്ധിഖ് സഖാഫി ബായര്‍, ശാഫി സഅദി ഷിറിയ, മുഹമ്മദ് സഖാഫി തോക്കെ, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഹുസൈന്‍ മുസ്ലിയാര്‍ ഉദ്യവരം, മുഹിനുദ്ധീന്‍ സഖാഫി ബൊള്‍മാര്‍, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, അബുബക്കര്‍ മുസ്ലിയാര്‍ തലക്കി, ലത്തീഫ് ബനാന, ഹാരിസ് ഹനീഫി ബാളിയൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി ചിനാല, ആശിഖ് സഖാഫി ബെജ്ജങ്കള, ജഹ്ഫര്‍ സഖാഫി ആദൂര്‍, റഫീഖ് ഇംദാദി, ജുനൈദ് സഅദി ദര്‍ക്കാസ്, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഓമശ്ശേരി, ഇസ്മായില്‍ ഹാജി, ഫിര്‍ദൗസ്, മോണു ഹാജി കരിബൈല്‍, ഉമര്‍ സൂപ്പി നാട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉമറുല്‍ ഫാറുഖ് പൊസോട്ട് സ്വാഗതവും മൊയ്തിന്‍ ബുഖാരി നഗര്‍ നന്ദിയും പറഞ്ഞു

SHARE THIS

Author:

0 التعليقات: