Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: സ്ഥാനം രാജിവയ്ക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പ്രസിഡന്റ് സ്ഥാനത്ത് നവംബര്‍ വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രവര്‍ത്തനോദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തര്‍ക്കമുണ്ടാക്കി ബോര്‍ഡിലെ ഐക്യം തകര്‍ക്കാമെന്നു കരുതേണ്ട. ദേവസ്വം കമ്മിഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടട്ടെയെന്ന് പറഞ്ഞത് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. സുപ്രീംകോടതി വിധി യുവതീ പ്രവേശത്തിന് അനുകൂലമെങ്കില്‍ എന്തു വേണമെന്ന് ആലോചിച്ചു തീരുമാനിക്കും.


മറിച്ചാണെങ്കില്‍ പഴയ സ്ഥിതി തുടരും. വികാരപരമായല്ല വിചാരപരമായാണ് കാര്യങ്ങളെ കാണുന്നത്. ശബരിമല വികസനത്തിന് 739 കോടി അനുവദിച്ച സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം കമ്മിഷണര്‍ എന്‍ വാസു വേദിയിലിരിക്കെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.



സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജിയിലൂന്നി യുവതീ പ്രവേശനം നീട്ടേണ്ടതിനു പകരം വിധിയെ അനുകൂലിക്കുകയാണ് ബോര്‍ഡിന്റെ അഭിഭാഷകന്‍ ചെയ്തതെന്ന് ഇന്നലെ ദേവസ്വം പ്രസിഡന്റ് വിമര്‍ശിച്ചിരുന്നു. കേസ് നടത്തിപ്പിന്റെ ചുമതലക്കാരനായ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ ഉന്നംവച്ചായിരുന്നു വിമര്‍ശനങ്ങള്‍. സര്‍ക്കാരും ദേവസ്വം കമ്മിഷണറും ഒരു ഭാഗത്തും ബോര്‍ഡ് പ്രസിഡന്റ് മറുഭാഗത്തുമായി തര്‍ക്കം മുറുകിയതോടെ പാര്‍ട്ടി ഇടപെടലുണ്ടായി. കമ്മിഷണറുമായും ബോര്‍ഡ് പ്രസിഡന്റുമായും പാര്‍ട്ടി ചര്‍ച്ച നടത്തിയതോടെയാണ് പ്രസിഡന്റ് 
മുന്‍നിലപാടില്‍ മാറ്റം വരുത്തിയത്.
Leave A Reply