Monday, 18 February 2019

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്മാരക അവാര്‍ഡ് പ്രാഖ്യാപിച്ചു



റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററും പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യൂക്കേഷന്‍ സെന്റര്‍ ശില്പിയുമായ മര്‍ഹൂം സയ്യിദ്  ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണക്കായി മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം (ജി.സി.സി  രാഷ്ട്രങ്ങളിലെ പ്രവാസികളുടെ  കൂട്ടായ്മ) നല്‍കുന്ന പ്രഥമ അവാര്‍ഡിന് വൈ .എം അബ്ദുല്‍ റഹ്മാന്‍  അഹ്‌സനിയേയും എം അന്തുഞ്ഞി  മൊഗറിനേയും തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയച്ചു.

മുഹിമ്മാത്ത് ശരിഅത്ത് കേളേജില്‍ 22 വര്‍ഷമായി മുദരിസായി സേവനം ചെയ്ത് വരുന്ന അദ്ധേഹം സമസ്ത മഞ്ചേശ്വരം താലൂക്ക് സെക്രട്ടറിയുമാണ്. 

മുഹിമ്മാത്ത് സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി സേവനം ചെയ്യുന്ന എം അന്തുഞ്ഞി മൊഗര്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറിയായിരുന്നു. 


സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ കൂടെ പ്രവര്‍ത്തിക്കുകയും തങ്ങളുടെ കര്‍മ്മ  ഭൂമിയായ മുഹിമ്മാത്തിന്റേയും പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും മികച്ച സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് വര്‍ഷാവര്‍ഷം നല്‍കുന്നതാണ് ഈ അവാര്‍ഡ്. 

പ്രഖ്യാപന സംഗമം  ഐ.സി.എഫ് യു.എ.ഇ നാഷണല്‍ സാരഥി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ദുബായ്  കാസര്‍കോട് ജില്ലാ എസ്.വൈ.എസ്  പ്രസിഡന്റ് മുനീര്‍  ബാഖവി  തുരുത്തി അവാര്‍ഡ്  പ്രഖ്യാപനം  നടത്തി. മുഹിമ്മാത്ത് ദുബായ് ജനറല്‍ സെക്രട്ടറി എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ അദ്ധ്യ ക്ഷത വഹിച്ചു. വിവിധ രാഷ്ട്രങ്ങളെ പ്രധിനിധീകരിച് ഹമീദ് മദനി (ഒമാന്‍), ഷമീം  കന്തല്‍ (കുവൈത്ത്), 
കെ .വി അബ്ദുല്ല  ഹാജി (ഖത്തര്‍), മുഹമ്മദ്  പുണ്ടൂര്‍(സൗദി), കരീം  ഹാജി തളങ്കര (യു.എ.ഇ), സകരിയ്യ ഗോസാഡ (ബഹ്‌റൈന്‍) ആശംസിച്ചു.


അബ്ദുല്‍ ലത്തീഫ് സഅദി ഉറുമി സ്വാഗതവും ബഷീര്‍ കുമ്പോല്‍ നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: