Wednesday, 20 February 2019

അനില്‍ അംബാനിക്ക് തിരിച്ചടി: കുടിശിക നല്‍കിയില്ലെങ്കില്‍ ജയില്‍ ശിക്ഷ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യനടപടി. എറിക്‌സണ്‍ കമ്ബനിക്ക് നല്‍കാനുള്ള സുപ്രീംകോടതിയുടെ വിധി അനുസരിക്കാത്തതിലാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ജസ്റ്റിസ് നരിമാന്‍ അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

എറിക്‌സണ്‍ കമ്ബനിക്ക് മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിച്ച നല്‍കിയ വകയില്‍ 550കോടി രൂപയാണ് നല്‍കാനുള്ളത്. ഡിസംബറില്‍ കുടിശിക ഒരുമാസത്തിനകം കുടിശിക തുക അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അനുസരിക്കാത്ത പക്ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. മൂന്ന് മാസത്തേക്കാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരിക.

അതേസമയം കുടിശിക തുക നല്‍കാന്‍ വൈകിയതില്‍ മാപ്പപേക്ഷിച്ച് അനില്‍ അംബാനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. നേരത്തേ കുടിശിക തിരിച്ചടക്കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ തന്റെ കമ്ബനി നഷ്ടത്തിലാണെന്നും വില്‍ക്കാനുള്ള തീരുമാനത്തിലാണെന്നുമായിരുന്നു അനില്‍ അംബാനി വാദിച്ചത്. എന്നാല്‍ റഫേല്‍ ഇടപാടില്‍ വലിയ തുക നിക്ഷേപിക്കാന്‍ അംബാനിയുടെ കമ്ബനിക്ക് കഴിയുമെങ്കില്‍ കുടിശികയായ ചെറിയ തുക നല്‍കാന്‍ കമ്ബനിക്ക് കഴിയുന്നില്ലെന്ന കാര്യം എറിക്‌സണ്‍ കമ്ബനി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് അംബാനിക്ക് കുടിശിക തിരിച്ചടക്കാന്‍ ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.


SHARE THIS

Author:

0 التعليقات: