Wednesday, 13 February 2019

എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ വെണ്ണിയോട് നിര്യാതനായി

കല്‍പ്പറ്റ:  പ്രമുഖ പണ്ഡിതന്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റും കല്‍പറ്റ ദാറുല്‍ ഫലാഹ് ഇസ്ലാമിയ പ്രിന്‍സിപ്പാളുമായ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വെണ്ണിയോട് നിര്യാതനായി. 

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് രാത്രി പതിനൊന്നരയോോടെയായിരുന്നു വിയോഗം. എഴുപത് വയസ്സായിരുന്നു. ജനാസ നിസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വെണ്ണിയോട് പുത്തന്‍പള്ളിയില്‍ വെച്ച് നടക്കും.


SHARE THIS

Author:

0 التعليقات: