Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് മധ്യവയസ്‌കന്‍ കടലില്‍ വീണ് മരിച്ചു. 
ബേക്കല്‍ തമ്പുരാന്‍വളപ്പിലെ വേണു(47) ആണ് മരിച്ചത്. 

ഇന്ന് രാവിലെ 5 മണിയോടെയാണ് വേണു ബേക്കല്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയത്. 
9 മണിക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം. ശക്തമായ തിരമാലകളില്‍ പെട്ട് തോണി മറിയുകയായിരുന്നു. വീഴ്ചയെ തുടര്‍ന്ന് തോണിയില്‍ തലയിടിച്ച് വേണുവിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ഉദുമയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലിയൊരു സുഹൃത്ത് വലയത്തിന്റെ ഉടമയായിരുന്നു. വേണുവിന്റെ മരണം നാട്ടുകാരുടെയും സുഹൃത്തുകളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

പരേതനായ മാധവന്‍ മൂത്തോതി ആയത്താരുടെയും തുളസിയുടെയും മകനാണ്. ഭാര്യ: ബേബി. മൂന്ന് മക്കളുണ്ട്.
Leave A Reply