Wednesday, 13 February 2019

തീവണ്ടിയില്‍ ബ്രസീലിയന്‍ യുവതിക്ക് നേരെ പീഡനശ്രമം : ഇരിട്ടി സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍

കാഞ്ഞങ്ങാട് : മംഗ്‌ളൂരുവില്‍ നിന്നും പാലക്കാട്ടേക്ക് തീവണ്ടിയില്‍ പോകുന്നതിനിടെ ബ്രസിലിയന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇരിട്ടി സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. ഇരിട്ടി കിളിയന്തര ഒടിച്ചുകുന്നിലെ സി എന്‍ അര്‍ഷാദ് (20), കരിക്കോട്ടേരി കൊട്ടുകപ്പാറ മുല്ലപ്പള്ളി മുഹമ്മദ് കെയ്ഫ് (22), ഇരിട്ടി വിളമന നെല്ലിക്കണ്ടിയില്‍ വി കെ വിഷ്ണു (21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷ്‌കുമാര്‍ പിടികൂടിയത്.


ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മംഗ്‌ളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട് ഇന്റര്‍സിറ്റ് എക്‌സ്പ്രസിലാണ് സംഭവം. ബ്രസിലിയന്‍ യുവതിയേയും കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശിയായ ആണ്‍ സുഹൃത്തിനെയും പ്രതികളായ മൂന്നു പേരും ചേര്‍ന്ന് ശല്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. 

പിന്നീട് അവിടെ നിന്നും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വരെ യുവാക്കളെ തന്ത്രപൂര്‍വ്വം എത്തിച്ച യുവതിയും സുഹൃത്തും ഇവരെ ഹൊസ്ദുര്‍ഗ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് പോലീസ് പ്രതികളെ റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.


SHARE THIS

Author:

0 التعليقات: