Tuesday, 19 February 2019

രാജസ്ഥാനില്‍ വിവാഹ ചടങ്ങിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 പേര്‍ മരിച്ചു; വധുവടക്കം 15 പേര്‍ക്ക് പരുക്ക്

പ്രതാപ്ഗഡ്: രാജസ്ഥാനില്‍ വിവാഹ ചടങ്ങിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. വധുവടക്കം 15 പേര്‍ക്ക് പരുക്കേറ്റു. പ്രതാപ്ഗഡ്ജയ്പൂര്‍ ദേശീയപാതയിലെ അംബാവാലിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.

വിവാഹത്തോടനുബന്ധിച്ചുള്ള ബിന്ദോളി ചടങ്ങില്‍ പങ്കെടുത്തു റോഡരികിലൂടെ നടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.


SHARE THIS

Author:

0 التعليقات: