Wednesday, 13 February 2019

റഫേല്‍ അഴിമതി: സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു; പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: റഫേല്‍ അ!ഴിമതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്.

141 പേജുള്ള റിപ്പോര്‍ട്ടില്‍ 32 പേജാണ് കരാറിനെ കുറിച്ച് പറയുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചു.

കേന്ദ്ര മന്ത്രിസഭയെ പിടിച്ച് കുലുക്കിയ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് സഭയിലെത്തുന്നത് സഭയുടെ അവസാന ദിവസമാണെന്നത് കൂടുതല്‍ ചര്‍ച്ചകളിലേക്ക് ഈ റിപ്പോര്‍ട്ടിന്‍ കൊണ്ടുപോവാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നതിന്റെ തെളിവാണ്.


SHARE THIS

Author:

0 التعليقات: