Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
ദേളി: ദക്ഷിണേന്ത്യയിലെ പ്രമുഖ വൈജ്ഞാനിക സാംസ്‌കാരിക കേന്ദ്രമായ ദേളി ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി  പ്രഖ്യാപന സമ്മേളനം ഫെബ്രുവരി 13ന് മംഗലാപുരം ടൗണ്‍ഹാളില്‍ നടത്താന്‍ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. പരിപാടിയില്‍ ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തന മേഘലയിലും ആതുര സേവന രംഗത്തും  സുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിച്ച യേനപ്പോയ യൂണിവേര്‍സിറ്റി ചാന്‍സിലര്‍ വൈ അബ്ദുല്ലക്കുഞ്ഞി ഹാജിയെ ആദരിക്കുന്നു. 

സമസ്ത മുശാവറ അംഗം എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത് കേന്ദ്ര കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതംപറഞ്ഞു. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ വിശദീകരിച്ചു.
13 ന് രാവിലെ 10.30 ന് മംഗലാപുരം ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലേയും കര്‍ണാടകയിലേയും പ്രമുഖ പണ്ഡിതരും  സാദാത്തീങ്ങളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. പരിപാടിയുടെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. യു കെ യൂസഫ് സഅദി ചെയര്‍മാന്‍, യഅ്കൂബ് സഅദി കണ്‍വീനര്‍, ഉസ്മാന്‍ സഅദി പട്ടോരി ട്രഷറര്‍ എന്നിവരേയും ഡയരക്ടറായി ഹാജി മുംതാസ് അലിയേയും കോ ഓര്ഡിനേറ്ററായി അഷ്‌റഫ് കിന്നാരെയും തിരഞ്ഞെടുത്തു. കൊല്ലംപാടി അബ്ദുല്‍ഖാദര്‍ സഅദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി ചര്‍ച്ച അവതരിപ്പിച്ചു. അഷ്‌റഫ് സഅദി മല്ലൂര്‍ സ്വാഗതം പറഞ്ഞു


Leave A Reply