Sunday, 10 February 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം 13ന് മംഗലാപുരത്ത്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദേളി: ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ദേളി ജാമിഅ സഅദിയ്യ അറബിയ്യ പ്രവര്‍ത്തന മേഖലയിലെ അരനൂറ്റാണ്ടിലേക്ക് കടക്കുക
യാണ്. സമന്വയ വിദ്യാഭ്യാസമെന്നാശയത്തിന് തുടക്കം കുറിച്ച് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ ഉസ്താദിന്റെയും നേതൃത്വത്തില്‍ 1970ല്‍ ആരംഭിച്ച വിദ്യാഭ്യാസ, സാമൂഹ്യ, സാന്ത്വന, സാംസ്‌കാരിക ആതുര സേവന രംഗത്ത് അമ്പതാണ്ടിന്റെ സുത്യിര്‍ഹമായ സേവനങ്ങളുമായി സമൂഹത്തിന്റെയും, രാജ്യത്തിന്റെ ഉള്‍വിളികള്‍ ഉള്‍
കൊണ്ട് മുന്നേറുന്ന സഅദിയ്യ വിവിധ കാമ്പസുകളിലായി എണ്ണായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി കുറിക്കുന്നു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് ഫെബ്രുവരി 13ന് മംഗലാപുരത്ത് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ തുടക്കമാകും. രാവിലെ 10:30ന് ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ശംസുല്‍ ഹഖ് ഖാദിരി ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അനുഗ്രഹ പ്രഭാഷണവും കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും നടത്തും. 


പ്രസ്ഥുത പരിപാടിയില്‍ വിദ്യാഭ്യാസ, ജീവകാരു
ണ്യ ആതുര സേവന രംഗത്ത് പ്രശംസനീയമായ സേവനങ്ങള്‍ അര്‍പ്പിച്ച സഅദിയ്യ അനാഥാലയത്തിലെ 7 വിദ്യാര്‍ത്ഥികളടക്കം നിരവധി അനാഥകള്‍ക്ക് എം ബി ബി എസ് ബിരുദം നല്‍കി സമൂഹത്തിന് സമര്‍പ്പിച്ച യേനപ്പോയ ഗ്രൂപ്പ് ചെയര്‍മാന്‍ വൈ അബ്ദുല്ലക്കുഞ്ഞി ഹാജിയെ ആദരിക്കും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അനുമോദന പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, എ പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്,
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മാണി ദാറുല്‍ ഇര്‍ഷാദ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സയ്യിദ് അതാഉള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി ഉജിര, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ കില്ലൂര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ഇസ്മാഇല്‍ മദനി ഉജിര, സയ്യിദ് ഉമര്‍ സഖാഫ് തങ്ങള്‍ മന്‍ഷര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മഹ്മൂദ് മുസ്‌ലിയാര്‍ എടപ്പലം, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ശാഫി സഅദി ബാംഗ്ലുര്‍, അബ്ദുറശീദ് സൈനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് പി ഹംസ സഖാഫി, കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംമ്പാടി, യു കെ മുഹമ്മദ് സഅദി, കെ കെ എം കാമില്‍ സഖാഫി, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, സഅദ് മുസ്‌ലിയാര്‍ ആത്തൂര്‍, അബ്ദുറഹ്മാന്‍ മദനി ജപ്പൂ, അഷ്‌റഫ് സഅദി മല്ലൂര്‍, മൂസല്‍ മദനി തലക്കി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഇസ്മായീല്‍ സഅദി പാറപ്പള്ളി, അബ്ദുറഹ്മാന്‍ കല്ലായി, സിദ്ദീഖ് സഖാഫി ആവളം, ഏനപ്പോയ മുഹമ്മദ്കുഞ്ഞി ഹാജി, കണച്ചൂര്‍ മോണു ഹാജി, എസ് എം ആര്‍ റഷീദ് ഹാജി, എച്ച് എച്ച് കുഞ്ഞി ഹാജി, മൊയ്ദീന്‍ ബാവ, മുംതാസ് അലി ഹാജി, ഹൈദര്‍ പത്തിരിപ്പാടി, രാജേഷ് മുഹമ്മദ് ഹാജി, എൈസം ശാക്കിര്‍ ഹാജി, സിദ്ധീഖ് ഹാജി സു
പ്രീം, മുക്രി ഇബ്രാഹിം ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, ഹകിം ഹാജി കളനാട്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, ശുക്കൂര്‍ ഹാജി ഉപ്പള, ഹനീഫ് ഹാജി ഉള്ളാള്‍, എസ് കെ ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും

SHARE THIS

Author:

0 التعليقات: