Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
കൊച്ചി: സുപ്രീം കോടതിവിധിയനുസരിച്ച് ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായി.

മിന്നല്‍ ഹര്‍ത്താല്‍ വിലക്കിയ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താല്‍ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകള്‍. ജനുവരി രണ്ടിനും മൂന്നിനും ഉണ്ടായ അക്രമസംഭവങ്ങള്‍ 1320 പേരെ അറസ്റ്റു ചെയ്തിരുന്നു. 

മുന്‍കരുതല്‍ കസ്റ്റഡി എന്നനിലയില്‍ 843 പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവിധയിടങ്ങളില്‍ നടന്ന 990 അക്രമ സംഭവങ്ങളിലായി 32720 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ കൂടുതല്‍ വിശദമായ കണക്കുകള്‍ പിന്നീട് ഹാജരാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടം സമരത്തിന് ആഹ്വാനംചെയ്ത നേതാക്കളില്‍ി്ന്ന് ഈടാക്കണമെന്നും ആവശ്യമുണ്ട്.

അക്രമങ്ങളില്‍ 150 പൊലീസുകാര്‍ക്കടക്കം 302 പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു.

ശബരിമല കര്‍മസമിതി സംസ്ഥാന കണ്‍വീനര്‍ ടി ആര്‍ എസ് കുമാര്‍, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ കേസില്‍ എതിര്‍കക്ഷികളാണ്. കര്‍മസമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകളും മറ്റ് സംഘടനകള്‍ പിന്തുണയ്ക്കുകകയുമായിരുന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലാണ് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. 2,68,800 രൂപയുടെ പൊതുമുതലും 37,99,000 രൂപയുടെ സ്വകാര്യസ്വത്തും അക്രമത്തില്‍ നശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave A Reply