ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശു സംരക്ഷണത്തെ വിമര്‍ശിച്ച് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. മധ്യപ്രദേശില്‍ പശുക്കള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെക്കാള്‍ പ്രധാനപ്പെട്ട മറ്റു നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടിയിരുന്നതെന്നും സച്ചിന് പറഞ്ഞു.
പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ഉപയോ?ഗിച്ച് ആളുകളെ അറസറ്റ് ചെയ്ത നടപടിയെയും സച്ചിന് കുറ്റപ്പെടുത്തി.
'മൃ?ഗങ്ങളെ സംരക്ഷിക്കുന്നത് നല്ല കാര്യമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ പശു സംരക്ഷണത്തെക്കാള്‍ മുന്‍തൂക്കം നല്‍കേണ്ട പലകാര്യങ്ങളുമുണ്ട്. അവയ്ക്ക് പ്രാഥമിക പരി?ഗണന നല്‍കുകയാണ് രാജസ്ഥാന് സര്‍ക്കാരിന്റെ നയം. എന്നാല്‍ മധ്യപ്രദേശില്‍ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ്,' സച്ചിന് പൈലറ്റ് പറഞ്ഞു.
ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെയും മനുഷ്യത്വരഹിതമായ പ്രവൃത്തിയില്‍ വ്യാപൃതരാകുന്നവര്‍ക്കെതിരെയും ശക്തമായ നിയമം കൊണ്ടു വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സച്ചിന് വ്യക്തമാക്കി.
നിലവില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിട്ടുള്ളത്. വ്യാഴാഴ്ച മധ്യപ്രദേശിലെ അഗര്‍ മാള്‍വയില്‍ വെച്ച് പശുവിനെ കടത്തിയ മെഹ്ബൂബ് ഖാന്, റൊഡുമാല്‍ മാല്‍വിയ എന്നിവരെയും, ഖാണ്ഡ്വ ജില്ലയില്‍ പശുവിനെ കൊന്നതിന്റെ പേരില്‍ ശക്കീല്‍, നദീം, അസാം എന്നിവരെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. എന്‍എസ്എ ചുമത്തി ഇവരെ അറസറ്റ് ചെയ്ത നടപടി ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞിരുന്നു.
രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തില്‍ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് എന്‍എസ്എ. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എന്‍എസ്എ ചുമത്തി കേസെടുക്കുന്നത്.