Saturday, 23 February 2019

ചെറുകുറ്റങ്ങള്‍ ചെയ്ത ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സൗദി

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി മോചിപ്പിക്കുന്ന 850 തടവുകാരില്‍ ഭൂരിഭാഗം പേരും ചെറിയ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരാണെന്ന് സൂചന. 

വ്യാജരേഖകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍, ട്രാഫിക് ലംഘനങ്ങള്‍, പിഴ ഒടുക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്നവര്‍, അടിപിടിക്കേസുകള്‍ മൂലം പിടിയിലായവര്‍ തുടങ്ങിയവരെയാണ് മോചിപ്പിക്കാനായി സാധ്യതയുള്ളത്. ഇവര്‍ക്ക് വീണ്ടും തിരിച്ച് സൗദിയിലേക്ക് വരാന്‍ കഴിയാത്ത രീതിയിലാകും നടപടികളെന്നാണ് സൂചന.


SHARE THIS

Author:

0 التعليقات: