Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
അല്‍ഖോബാര്‍: പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പി  മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാമത് ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി അല്‍ഖോബാറില്‍ പ്രചാരണ സമിതി നിലവില്‍ വന്നു. 

ഉറൂസിനോടനുബന്ധിച്ചു സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. കൂടാതെ വിഭവസമാഹരണം, ജന സമ്പര്‍ക്കം, ലീഡേഴ്‌സ് മീറ്റ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും.  

പ്രചരണ സമിതി  ഭാരവാഹികള്‍: കബീര്‍ കിന്നിംഗാര്‍ (ചെയര്‍മാന്‍), മുഹമ്മദ് സഅദി, അബൂബക്കര്‍ സഖാഫി (വൈസ്.ചെയര്‍മാന്‍), ഇബ്രാഹിം ബാദ്ഷാ ബോവിക്കാനം (ജന: കണ്‍വീനര്‍), മുഹമ്മദ് അഷ്‌റഫ് കോട്ടക്കുന്ന്, സ്വാദിഖ് കാസര്‍കോട് (ജോ: കണ്‍വീനര്‍), ഖാലിദ് കുമ്പോല്‍ (ഫൈനാന്‍സ് സെക്രട്ടറി).

യോഗത്തില്‍ ആക്റ്റിംഗ് പ്രസിഡന്റ് ഹിദായത്ത്  മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഉമ്മര്‍ കോപ്പ, അശ്‌റഫ് കോട്ടക്കുന്ന്, ബശീര്‍ മൊഗ്രാല്‍പുത്തൂര്‍  തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഗനൈസര്‍ സിദ്ദീഖ് സഖാഫി വിഷയാവതരണം നടത്തി. ഖാത്തിം കിന്നിംഗാര്‍ സ്വാഗതവും ഇബ്രാഹിം ബാദ്ഷാ ബോവിക്കാനം നന്ദിയും പറഞ്ഞു.
Leave A Reply