Tuesday, 12 February 2019

പൂർവസൂരികളുടെ സ്മരണകൾ അയവിറക്കി 'ദർബാറെ ഔലിയ' ശ്രദ്ധേയമായി

ബന്തിയോട്: ഫെബ്രുവരി അവസാനവാരത്തിൽ ഡൽഹി രാംലീലാ മൈതാനിയിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ചരിത്ര പ്രസിദ്ധമായ മുന്നൂറ്റിപതിമൂന്ന് ആത്മീയ കേന്ദ്രങ്ങളിൽ നടക്കുന്ന 'ദർബാറേ ഔലിയാ' സിയാറത്തിന്റെ ഭാഗമായി ഉപ്പള ഡിവിഷൻ  ഇച്ചിലങ്കോട് റാഫിഅ് ഇബ്‌നു മാലിക്കുദ്ദീനാർ ദർഗാ ശരീഫിലും, പച്ചമ്പളം ഹസ്രത്ത് ബാവാ ഫഖീർ വലിയുള്ളാഹി മഖാമിലും സ്മരണ സംഗമങ്ങൾ നടത്തി.  


ഇച്ചിലങ്കോട്, പച്ചമ്പള മഖാം ശരീഫിൽ നടന്ന സമൂഹ പ്രാർത്ഥനക്ക് എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷൻ പാത്തൂർ മുഹമ്മദ് സഖാഫി, ബായാർ മുജമ്മ കാര്യദർശി സിദ്ദീഖ് സഖാഫി, ഇച്ചിലങ്കോട് മുദരിസ് ഹാഷിം സഖാഫി മുന്നിയൂർ എന്നിവർ നേതൃത്വം നൽകി. 

ബദ്‌റുൽ മുനീർ സഖാഫി അട്ടഗോളി ദേശീയ സമ്മേളനത്തിന്റെ സന്ദേശം കൈമാറി.ഡിവിഷനിലെ വിവിധ യൂണിറ്റുകളിൽ നിന്ന് എത്തിയ പ്രവർത്തകർ ആത്മ നിർവൃതിയോടെ ദേശീയ സമ്മേളനത്തെ ഏറ്റെടുത്തു.

ഇബ്രാഹിം ഖലീൽ മദനി ആവള, സൈനുദ്ധീൻ സുബൈകട്ട,ഖലീൽ സഖാഫി ചിന്നമുഗർ, അബ്ദുൽ അസീസ് അട്ടഗോളി, അഫ്‌സൽ കയർക്കട്ട, ശഫീഖ് സഖാഫി സോങ്കാൽ, സൈഫുദ്ധീൻ യാഫി ദീനാർ നഗർ തുടങ്ങിയവർ സംമ്പന്ധിച്ചു.


SHARE THIS

Author:

0 التعليقات: