Thursday, 21 February 2019

എസ്എസ്എഫ് ദേശീയ സമ്മേളനം 23 ന് തുടങ്ങും; ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

കാസര്‍കോട്: എസ് എസ് എഫ് ദേശീയ സമ്മേളനം ഫെബ്രുവരി 23 ന് ഡല്‍ഹി രാംലീല മൈതാനിയില്‍ തുടക്കം കുറിക്കും. ദേശീയ  കമ്മിറ്റിക്ക് കീഴില്‍ ദേശീയ സമ്മേളന വിളംഭരം ചെയ്ത് ഹിന്ദ് സഫറടക്കം നിരവധി പദ്ധതികളാണ് നടന്നത്.

ദേശീയ സമ്മേളനത്തിലേക്കുള്ള ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ യാത്ര പുറപ്പെട്ടു. യാത്രയപ്പ് സംഗമത്തില്‍ സംസ്ഥാന സെക്രെട്ടറി ജഅഫര്‍ സാദിഖ് ആവള പതാക കൈമാറി.

സയ്യിദ് മുനീറുല്‍ അഹ്ദല്‍, ശക്കീര്‍ എംടിപി, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദു റഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, നംഷാദ് ബേക്കൂര്‍, കരീം ഈഹരി, ശംഷീര്‍ സൈനി, റഷീദ് സഅദി പൂങ്ങോട്, ശാഫി ബിന്‍ ശാദുലി, സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ്എസ്എഫ്  ദേശീയ സമ്മേളനം 23 ന് തുടങ്ങും; ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

SHARE THIS

Author:

0 التعليقات: