Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിം വിദ്യാര്‍ഥിത്വത്തിന് പുതിയ ദിശനല്‍കുന്ന എസ് എസ് എഫ് ദ്വിദിന ദേശീയ സമ്മേളനത്തിന് ശനിയാഴ്ച രാവിലെ ന്യൂഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ പതാക ഉയരുന്നതോടെ തുടക്കമാകും. സാക്ഷര സൗഹൃദ ഇന്ത്യയുടെ സാക്ഷാത്കാരം എന്ന പ്രമേയത്തിലാണ് സമ്മേളനം.

രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം നാളെ മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ മുസ്‌ലിം വിദ്യാര്‍ഥിത്വം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യും. സാമൂഹിക സേവനം, സംഘാടനം, കരിയര്‍ ഗൈഡന്‍സ്, സൂഫീതത്വചിന്ത, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകളും പ്രതിനിധി സമ്മേളനത്തില്‍ നടക്കും.

സമാപന സെഷന്‍ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് അമീന്‍ മിയാന്‍ ബറകാത്തി, സയ്യിദ് മുഈനുദ്ദീന്‍ ജീലാനി അശ്‌റഫി, അശ്‌റഫ് കച്ചുവാച്ച, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലിലുല്‍ ബുഖാരി, മുഫ്തി മുഖറം അഹ്മദ്, ഹസ്‌റത്ത് മന്നാന്‍ റാസ ഖാന്‍ റസ്‌വി ബറേല്‍വി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ബാബാര്‍ അശ്‌റഫ് മിയാന്‍ അജ്മീര്‍ ശരീഫ്, ശൗക്കത്ത് ബൂഖാരി അല്‍ നഈമി, പ്രൊഫ, അലീം ഖാന്‍ പങ്കടുക്കും.

രണ്ടാം ദിവസം രാവിലെ ഒമ്പതിന് രാജ്ഘട്ടില്‍ നിന്നും രാം ലീലയിലേക്ക് വിദ്യാര്‍ഥി റാലി നടക്കും. ഇന്ത്യന്‍ വിദ്യാര്‍ഥിത്വത്തിനിടയില്‍ വേരൂന്നിയതിന്റെ സാക്ഷ്യപ്പെടുത്തലായിരിക്കും രാജ്യ തലസ്ഥാനത്തെ മുസ്‌ലിം വിദ്യാര്‍ഥിത്വത്തിന്റെ ശക്തി പ്രകടനം. തുടര്‍ന്ന് രാംലീലയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.


Leave A Reply