Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
നീലഗിരി: പഠന വഴിയിലെ മറക്കാത്ത അനുഭവമായി പന്ത്രണ്ടാമത് പ്രൊഫ്‌സമ്മിറ്റിന് ഇന്ന് സമാപനമാവും. മൂന്ന് ദിവസത്തെ പ്രഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തിന് പരിസമാപ്തി ആകുമ്പോള്‍ അറിവിന്റെ പുതിയ ലോകവുമായാണ് നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ തിരിച്ച് കാമ്പസുകളിലേക്ക് മടങ്ങുന്നത്. മൂന്ന് ദിവസവും ക്രിയാത്മകവും സര്‍ഗാത്മകവുമായ ഉപയോഗപ്പെടുത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. നീലഗിരിയിലെ കൊടും തണുപ്പിനെ വകഞ്ഞുമാറ്റി അതിരാവിലെ തഹജ്ജുദിനും സുബ്ഹി നമസ്‌കരാത്തിനുമായി പള്ളിയിലെത്തുന്നത് അത്യുപൂര്‍വ്വ കാഴ്ചയായിരുന്നു. പ്രൊഫ്‌സമ്മിറ്റ് അമീര്‍ സി.പി ഉബൈദുള്ള സഖാഫിയുടെ പ്രഥമ സെഷനോട് കൂടിയാണ് രണ്ടാം ദിനം ആരംഭിച്ചത്. 

ഇന്നലെ നടന്ന വിവിധ സെഷനുകള്‍ക്ക് സി.കെ റാഷിദ് ബുഖാരി, എന്‍.എം സാദിഖ് സഖാഫി, സിബ്ഗത്തുള്ള സഖാഫി, എം മുഹമ്മദ് സാദിഖ്, കെ.സി സുബിന്‍, ചേറൂര്‍ അബ്ദുള്ള മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എം അബ്ദുല്‍ മജീദ്, ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശ്ശോല, ഡോ. അബ്ദുസലീം പി.കെ, ഡോ. അഹ്മദ് ജുനൈദ്, ഡോ. അലി മുഹമ്മദ്, മുഹിയദ്ദീന്‍ ബുഖാരി, മുഹമ്മദ് നിയാസ്, എന്‍.വി അബ്ദുറസാഖ് സഖാഫി, ഇബ്രാഹീം ബാഖവി, ഇബ്രാഹീം സഖാഫി കുമ്മോളി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി എന്നിവര്‍ നേതൃത്വം നല്‍കി. 

രാത്രി നടന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, പി.കെ അബ്ദുറഹ്മാന്‍ ബാഖവി എന്നിവര്‍ സംബന്ധിച്ചു. രണ്ടാം ദിനം ഡോ. ജാസിമും സംഘവും അവതരിപ്പിച്ച കാവ്യാസ്വാദനത്തോടെയാണ് പരിസമാപ്തിയായത്. 

ഇന്ന് രാവിലെ ഹാമിദലി സഖാഫിയുടെ സെഷനോടെ വേദികള്‍ ഉണരും. വിവിധ സെഷനുകള്‍ക്ക് കെ. അബ്ദുല്‍ കലാം, കെ അബ്ദുറശീദ്, ജമാല്‍ മാളിക്കുന്ന്്, ബാബു പ്രദീബ്, എഞ്ചിനിയര്‍ അബ്ദുറഊഫ് ബാംഗ്ലൂര്‍, സുഹൈല്‍ പാലക്കോട്, അബ്ദുറശീദ് സഖാഫി ഏലംകുളം, ഡോ. ശൗക്കത്തലി സഖാഫി, ഡോ. നൂറുദ്ദീന്‍ റാസി എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് ഒരു മണിക്ക് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാഷിദ് ബുഖാരിയുടെ വിദാഅ് സെഷനോട് കൂടി പ്രൊഫ്‌സമ്മിറ്റിന് സമാപനമാവും.

Leave A Reply