Friday, 1 February 2019

എസ് വൈ എസ് ഗൃഹ സന്ദര്‍ശനം; ഊഷ്മള സ്വീകരണവുമായി വീട്ടുകാര്‍


ബെളിഞ്ച: എസ് വൈ എസ് കുമ്പഡാജെ സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗൃഹ സന്ദര്‍ശനത്തിന് ബെളിഞ്ച കര്‍ക്കിടഗോളി മഖാം സിയാറത്തോടെ തുടക്കമായി. ഉച്ചക്ക് 2:30ന് ആരംഭിച്ച സന്ദര്‍ശയന യാത്രക്ക് ഊഷ്മള സ്വീകരണമാണ് വീട്ടുകാര്‍ നല്‍കുന്നത്. കുടുംബ വിവരണം ശേഖരിക്കുന്നതോടൊപ്പം സംഘടനാ ശാക്തീകരണവും കമ്മിറ്റി ലക്ഷ്യം വെക്കുന്നുണ്ട്.

കുമ്പഡാജെ പഞ്ചായത്തിലെ അഞ്ഞൂറോളം വരുന്ന എസ് വൈ എസ് പ്രവര്‍ത്തകരുടെ വീടാണ് ഭാരവാഹികള്‍ സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 31 വരെ നീണ്ട് നില്‍ക്കുന്ന സന്ദര്‍ശന യാത്ര സാന്ത്വന പദ്ധതികളും ഉള്‍പ്പെടുത്തുന്നുണ്ട്. 

ബെളിഞ്ചയില്‍ നടന്ന മഖാം സിയാറത്തിന് സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫി നേതൃത്വം നല്‍കി. എസ് വൈ എസ് ബദിയഡുക്ക സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാന ഉദ്ഘാടനം ചെയ്തു. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, ഇബ്രാഹിം മുസ്ലിയാര്‍ പുത്ത്രോടി, അബ്ദുല്ല മുസ്ലിയാര്‍ കുദിങ്കില, അബ്ദുല്ല സുഹ്രി തുപ്പക്കല്‍, പി എ മുഹമ്മദ് മൗലവി ബെളിഞ്ച, ഹുസൈന്‍ സഖാഫി തുപ്പക്കല്‍,  നാസര്‍ സഖാഫി ബെളിഞ്ച, ബാദിഷ സുഹ്രി, ലത്വീഫ് ഗോളിക്കട്ട, ഇല്ല്യാസ് കര്‍ക്കടഗോളി, തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: