Wednesday, 6 February 2019

ബോവിക്കാനത്ത് ആദര്‍ശ സന്ദേശയാത്ര വ്യാഴാഴ്ച

ബോവിക്കാനം: എസ് വൈ എസ് ആദര്‍ശ കാമ്പയിനോടനുബന്ധിച്ച്  മുളിയാര്‍ സര്‍ക്കിള്‍ കമ്മിറ്റി ഫെബ്രുവരി 8ന് ബോവിക്കാനം ടൗണില്‍ സംഘടിപ്പിക്കുന്ന മുഖാമുഖത്തിന്റെ  പ്രചരണാര്‍ത്ഥം ആദര്‍ശ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. 

സര്‍ക്കിള്‍ പ്രസിഡന്റ് ഹനീഫ് സഖാഫി നയിക്കുന്ന  സന്ദേശ യാത്ര വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എരിഞ്ഞിപ്പുഴയില്‍ നിന്ന് ആരംഭിച്ച് ബെള്ളിപ്പാടി, കോട്ടൂര്‍, ആലൂര്‍, മൂലടുക്കം, നുസ്രത് നഗര്‍, ബാവിക്കര, ബോവിക്കാനം, പൊവ്വല്‍, മാസ്തിക്കുണ്ട്, എന്നിവിടങ്ങളില്‍ പര്യടനം നടത്തി മുണ്ടക്കൈയില്‍ സമാപ്പിക്കും

ഉമര്‍ സഅദി ബാവിക്കര കോഡിനേറ്ററും, ഷാഹിദ് മുസ്ലിയാര്‍, റഊഫ് മുസ്ലിയാര്‍, അഷ്‌റഫ് മൂലടുക്കം തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. 
 ഹാഫിള് മുഹമ്മദ് ഇദ്‌രീസുഷാഫി സഖാഫി, ഹാരിസ് ഫാളിലി, റാഷിദ് ഇര്‍ഫാനി, മുഹമ്മദ് അലി സുഹ്‌രി തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രഭാഷണം നടത്തും.


SHARE THIS

Author:

0 التعليقات: