Wednesday, 6 February 2019

ജില്ലാ എക്‌സിക്യൂട്ടീവും സോണ്‍ ഭാരവാഹികളും പ്രതിനിധികള്‍; എസ് വൈ എസ് റിവൈവല്‍ ശില്‍പശാല 9ന് കാസര്‍കോട്ട്

കാസര്‍കോട്: എസ് വൈ എസ് നടപ്പിലാക്കുന്ന പുതിയ ക്യാബിനറ്റ് സംവിധാനത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനും കര്‍മ പദ്ധതി പഠനത്തിനുമായി സംസ്ഥാനത്തെ 16 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന റിവൈവല്‍ ജില്ലാതല ശില്‍പശാലയുടെ  ഉദ്ഘാടനം ഈ മാസം 9ന് ശനിയാഴ്ച കാസര്‍കോട്ട് നടക്കും.

കാസര്‍കോട് സുന്നി സെന്ററിനോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാവിലെ 11 മണിക്ക് തുടങ്ങുന്ന  റിവൈവലില്‍ എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളും ഒമ്പത് സോണുകളിലെ പതിനൊന്ന് വീതം ഭാരവാഹികളുമാണ് പ്രതിനിധികള്‍.

ക്യാബിനറ്റ് സംവിധാനം സമ്പൂര്‍ണമാക്കി സംഘടനയെ കേഡര്‍ രൂപത്തില്‍ ശാസ്ത്രീയമാക്കുകായണ് റിവൈവല്‍ ലക്ഷ്യം. പൊതുഭരണം,സാമ്പത്തികം, സംഘാടനം, പരിശീലനം, സാംസ്‌കാരികം, സാമൂഹ്യ ക്ഷേമം, ദഅ്‌വ, കാഫില, സാന്ത്വനം, സേവനം എന്നീ 10 വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളള്‍ക്ക് ശില്‍പശാലയില്‍ പ്രായോഗിക പരശീലനം നല്‍കും.  ജില്ലാ എക്‌സിക്യൂട്ടീവ് യോഗം രാവിലെ 10ന് നടക്കും.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

ഇതു സംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉദഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍ അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ സംബന്ധിച്ചു.  

സുന്നി വോയ്‌സ്, ബുക്ക് ടെസ്റ്റ്, കലണ്ടര്‍ ഫണ്ടുകള്‍ ശനിയാഴ്ച രാവിലെ ജില്ലാ സുന്നി സെന്ററില്‍ സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും.

SHARE THIS

Author:

0 التعليقات: