എസ് വൈ എസ് മുഖപത്രമായ സുന്നീ വോയ്സ് ആസ്പദമാക്കി കുടുംബിനികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതിമാസം മത്സരം സംഘടിപ്പിക്കുന്നു. ക്വിസ്, ബുക്ക് ടെസ്റ്റ്, പദ പരിചയം, പദശേഖരം, വായന മത്സരം തുടങ്ങിയ പരിപാടികള്‍ സുന്നീ വോയ്സ് ആസ്പദമാക്കി നടത്താന്‍ സര്‍ക്കിള്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കാല് നൂറ്റാണ്ട് കാലം സമസ്ത പ്രസിഡണ്ടായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ജീവചരിത്ര പുസ്തകം അടിസ്ഥാനപ്പെടുത്തി ഈ മാസം നടക്കുന്ന ബുക്ക്ടെസ്റ്റോടെ പദ്ധതിക്ക് തുടക്കമാവും.
പാവൂറഡുക്ക സുന്നീ മദ്റസയില്‍ നടന്ന യോഗത്തില്‍ സര്‍ക്കിള്‍ പ്രസിഡണ്ട് സിദ്ദീഖ് ഹനീഫി അന്നടുക്ക അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്ളരി ബെളിഞ്ച വിഷയാവതരണം നടത്തി.
ഇബ്റാഹിം മുസ്ലിയാര് പുത്രോടി, പി എ മുഹമ്മദ് മൗലവി പാലഗം, ഹുസൈന് സഖാഫി തുപ്പക്കല്‍, അബ്ദുറഹീം എ പി മാര്‍പ്പിനടുക്ക, അബൂബക്കര്‍ ഐഡിയല്‍ കുമ്പടാജെ, അബ്ദുലെത്തിഫ് ഗോളിക്കട്ട, ശംസുദ്ധീന്‍ മൗലവി കറുവത്തടുക്ക, മുത്തലിബ് കറുവത്തടുക്ക, അബ്ദുല്‍ ഖാദിര്‍ മൗലവി മാര്‍പ്പിനടുക്ക, ബഷീര്‍ സഖാഫി തോട്ടം, മുഹ്യദ്ധീന് അഹ്സനി തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
