Friday, 1 February 2019

എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ സജ്ജീകരണം സമാപിച്ചു

മുള്ളേരിയ്യ: എസ് വൈ എസ് സംസ്ഥാന വ്യാപകമായി സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സജ്ജീകരണ ക്യാമ്പ് മുള്ളേരിയ്യ അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു. യോഗത്തില്‍  ജാഫര്‍ സഅദി പള്ളത്തൂര്‍ അധ്യക്ഷത വഹിച്ചു അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട് വിഷയവതരണം നടത്തി. ഹനീഫ് സഅദി പള്ളത്തൂര്‍, ഖാസിം നഈമി കിന്നിംങ്കാര്‍, അബ്ദുല്ല പൊവ്വല്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. 

സോണ്‍ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും സര്‍ക്കിള്‍ ഭാരവാഹികള്‍, യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ഫൈനാന്‍സ് സെക്രട്ടറി എന്നിവര്‍ പ്രതിനിധികളായി സംബന്ധിച്ചു. ദേലംപാടി, കാറഡുക്ക, ബെള്ളൂര്‍, പള്ളങ്കോട്, മുളിയാര്‍ സര്‍ക്കിളിലും ഈ മാസം ആദ്യവാരം നടക്കും. യൂണിറ്റ് തല സജ്ജീകരണം പള്ളപ്പാടി യൂണിറ്റില്‍ തുടക്കമായി. പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് സ്വാഗതവും നന്ദിയും പറഞ്ഞു. 

SHARE THIS

Author:

0 التعليقات: