Saturday, 2 February 2019

മഹാന്മാരുമായുള്ള ബന്ധം വിജയത്തിന് കാരണമാകും: ജമലുല്ലൈലി തങ്ങള്‍

സീതാംഗോളി: മഹാന്മാരുമായുള്ള ബന്ധം വിജയത്തിന് ഹേതുവാകുമെന്ന് എസ് വൈ എസ് കുമ്പള സോണ്‍ ട്രെയിനിങ് സമിതി ചെയര്‍മാന്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ പ്രസ്താവിച്ചു. എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ കമ്മറ്റി ഊര്‍ജംപദത്തില്‍ സംഘടിപ്പിച്ച ഖാഫിലത്തുദ്ദഅവയില്‍ തവസ്സുല്‍ എന്ന വിഷയത്തില്‍ ക്ലാസ് നടത്തുകയായിരുന്നു അദ്ദേഹം.



ഗൃഹ സന്ദര്‍ശനത്തിന് സര്‍ക്കിള്‍ നേതാക്കളായ ഇബ്രാഹിം സഖാഫി അര്‍ളടുക്ക, മുഹിയുദ്ദീന്‍ ഹിമമി ചേറൂര്‍, അഷ്‌റഫ് സഖാഫി എകെജി നഗര്‍, ഉമ്മര്‍ ഉപ്പിന കൗസര്‍ അരമന എന്നിവര്‍ നേതൃത്വം നല്‍കി.

വൈകുന്നേരം 7 മണിക്ക് നടന്ന കാഫില സംഗമത്തില്‍  എസ് വൈ എസ് കുമ്പള സോണ്‍ ജനറല്‍സെക്രട്ടറി താജുദ്ദീന്‍ സുബൈകട്ട ഉദ്ഘാടനം ചെയ്തു സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 

സോണ്‍ നേതാക്കളായ അശ്‌റഫ് സഅദി ആരിക്കാടി, ലത്തീഫ് സഖാഫി മൊഗ്രാല്‍, ലത്തീഫ് സഅദി ആരിക്കാടി, അബ്ദുറഹ്മാന്‍ ചെന്നാര്‍, എസ് എം എ പുത്തിഗെ റീജിയണല്‍ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദ്രോസി ബാപാലി പനം സംബന്ധിച്ചു



സര്‍ക്കിള്‍ സംഘടനാ സെക്രട്ടറി മുഹ്‌യദ്ദീന്‍ ഹിമമി സ്വാഗതവും ഫൈസല്‍ സഹാഫി കര
നന്ദിയു പറഞ്ഞു






SHARE THIS

Author:

0 التعليقات: