Saturday, 2 February 2019

എസ് വൈ എസ് പ്രതിനിധി സമ്മേളനം കാന്തപുരം ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന പ്രമേയവുമായി നടക്കുന്ന എസ് വൈ എസ് സംസ്ഥാന യൂത്ത് കൗണ്‍സിലിന് കോഴിക്കോട് തുടക്കമായി. സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പതാക ഉയര്‍ത്തി. സമസ്ത ഓഡിറ്റോറിയത്തില്‍ ആരംഭിച്ച യൂത്ത് കൗണ്‍സില്‍ സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍, ജില്ല പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന യൂത്ത് കൗണ്‍സില്‍ നടക്കുന്നത്. സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് മജീദ് കക്കാട്, സി.പി സൈതലവി, സയ്യിദ് ത്വാഹ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ മറുപടി പറഞ്ഞു. 


വിവധ സെഷനുകള്‍ക്ക് പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ലത്വീഫ് സഅദി പഴശ്ശി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് പറവൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.വി സിദ്ധീഖ് സഖാഫി, ഡോ. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എം മുഹമ്മദ് സ്വാദിഖ്, റഹ്മത്തുല്ല സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, എസ് ശറഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 


ഇന്ന് രാവിലെ പത്ത് മണിക്ക് കാലിക്കറ്റ് ടവറില്‍ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പുതിയ സംസ്ഥാന ഭാരവാഹികളെ ഖമറുല്‍ ഉലമ പ്രഖ്യാപിക്കും.


SHARE THIS

Author:

0 التعليقات: