Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മക്ക: ഉംറ നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് ഏജന്‍സികളെ നേരിട്ട് സമീപിക്കാതെ തന്നെ ഓണ്‍ലൈന്‍ വഴി വിസയും താമസ , ഗതാഗത സൗകര്യങ്ങളും ലഭ്യമാക്കുന്ന മഖാം പോര്‍ട്ടല്‍ സൗദി ഹജ്ജ്ജ് ആന്റ് ഉംറ മന്ത്രാലയം കൂടുതല്‍ പരിഷ്‌ക്കരിച്ചു പുറത്തിറക്കി. നേരത്തെ പരീക്ഷണാര്‍ത്ഥം നടപ്പാക്കിയിരുന്ന പദ്ധതി നിരവധി സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗപ്പെടുത്തിയിരുന്നു.

https://https://eservices.haj.gov.sa/eservices3/pages/home.xhtml?dswid=2981  എന്ന ലിങ്കില്‍ പോയാല്‍ അപേക്ഷകന്റെ രാജ്യവും മറ്റു വിവരങ്ങളുമെല്ലാം പൂരിപ്പിച്ച് നല്‍കിയാല്‍ താമസത്തിനു ഹോട്ടലുകളില്‍ ഈടാക്കുന്ന ചാര്‍ജ്ജും മറ്റു വിവരങ്ങളും അറിയാന്‍ സാധിക്കും.

പുതിയ സേവനം പൊതു ജനങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങുന്നതോടെ സൗദിയിലേക്ക് വിദേശ തീര്‍ഥാടകരുടെ വലിയ ഒഴുക്ക് തന്നെയുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.പല വിദേശ രാജ്യങ്ങളിലെ തീര്‍ഥാടകരില്‍ നിന്നും ഓപ്പറേറ്റര്‍മാര്‍ വന്‍ സംഖ്യ ഈടാക്കാറുണ്ട്.

 പുതിയ പോര്‍ട്ടലിലെ വിവര പ്രകാരം 700 റിയാലില്‍ താഴെ മാത്രമേ താമസത്തിനും സൗദിക്കകത്തെ ട്രാന്‍സ്‌പോര്‍ട്ടേഷനും ചെലവാകുന്നുള്ളു. ഇത് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്ന് തീര്‍ച്ചയാണു.വിഷന്‍ 2030 പ്രകാരം ഒരു വര്‍ഷം 3 കോടി ഉംറ തീര്‍ഥാടകരെ രാജ്യത്തെത്തിക്കുകയാണു അധികൃതരുടെ ലക്ഷ്യം.

Leave A Reply