Wednesday, 13 March 2019

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ഉപ്പള: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പൈവളിഗെ പാക്കത്താണ് അപകടമുണ്ടായത്. ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ബായാര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയില്‍ തെറ്റായ വഴിയില്‍ വന്ന കാറാണ് അപകടത്തിനു വഴിയൊരുക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പരിക്കേറ്റ പൈവളിഗെയിലെ മന്ന എന്ന യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിനെ പത്തു മീറ്ററോളം വലിച്ചു കൊണ്ടുപോയാണ് കാര്‍ നിന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.



SHARE THIS

Author:

0 التعليقات: