Wednesday, 13 March 2019

ബൈക്കില്‍ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ഉപ്പള: ബൈക്കില്‍ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പൈവളികെ ആചക്കരയിലെ അബ്ബാസിന്റെ മകന്‍ ഫാറൂഖ് എന്ന മന്ന(26)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പൈവളിഗെ പാക്കത്താണ് അപകടമുണ്ടായത്. ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ബായാറിലേക്കു പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുരുങ്ങിയ ബൈക്കിനെ 15 മീറ്ററോളം ദൂരത്തേക്കു വലിച്ചു കൊണ്ടുപോയ ശേഷമാണ് കാര്‍ നിന്നത്. അമിതവേഗതയിലായിരുന്ന കാര്‍ തെറ്റായ ദിശയില്‍ പാഞ്ഞു കയറിയാണു ബൈക്കില്‍ ഇടിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു.

SHARE THIS

Author:

0 التعليقات: