Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

ഹൈദരാബാദ്: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. ഗ്രാന്‍ഡ് മുഫ്തിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഹൈദരാബാദില്‍ എത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആദരമായി പ്രശസ്ത ഇസ്‌ലാമിക കലാലയമായ ജാമിഅ നിസാമിയയില്‍ സംഘടിപ്പിച്ച സമാധാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന കാര്യത്തില്‍ രാജ്യത്ത് നിലവിലുള്ള പൗരാവകാശ സംരക്ഷണ നിയമങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളും അപര്യാപ്തമായി.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പല അധിക്ഷേപങ്ങളെയും അക്രമങ്ങളെയും നിലവിലെ നിയമങ്ങള്‍ അതിക്രമങ്ങളായി അംഗീകരിക്കുക പോലും ചെയ്യുന്നില്ല.

അതേസമയം രാഷ്ട്രീയസാമൂഹിക പശ്ചാത്തലങ്ങള്‍ മാറുന്നതിനനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും വ്യത്യസ്തവും വിപുലവുമായ പുതിയ രൂപ ഭാവങ്ങള്‍ കൈവരിക്കുകയാണ്. അതിക്രമങ്ങള്‍ കൂടുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു വരുന്ന ഭീതിദമായ അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമത്തിന്റെ മാതൃകയില്‍ ന്യൂനപക്ഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരണം.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം അവരുടെ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോകളില്‍ ഉള്‍പ്പെടുത്തി മത ന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ന്യൂസിലാന്‍ഡിലെ പള്ളികളില്‍ നടന്ന അക്രമ സംഭവങ്ങളും അതിനോട് അവിടുത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങളും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സ്വഭാവം തന്നെ മാറ്റുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തേ ജാമിഅ നിസാമിയ ക്യാമ്പസില്‍ എത്തിയ ഗ്രാന്‍ഡ് മുഫ്തിയെ ശൈഖുല്‍ ജാമിഅ യുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു. തുടര്‍ന്നു നടന്ന സമാധാന സമ്മേളനത്തില്‍ നിസാമിയ ചാന്‍സലര്‍ മുഫ്തി ഖലീല്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ഹൈദരാബാദ് മുഫ്തി മൗലാനാ അസിമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് ഖാലിദ് അസ്ഹരി , സയ്യിദ് വാഹിദ് അലി നിസാമി, എന്‍ അലി അബ്ദുല്ല, ഡോ. അബൂബക്കര്‍ നിസാമി എന്നിവര്‍ പ്രസംഗിച്ചു. ജാമിഅ നിസാമിയയും മര്‍കസും തമ്മില്‍ പരസ്പര അക്കാദമിക് സഹകരണത്തിനും സമ്മേളനത്തില്‍ ധാരണയായി.

Leave A Reply