Saturday, 16 March 2019

നന്മ വിദ്യാലയ അവാര്‍ഡ് മുഹിമ്മാത്ത് സ്‌കൂളിന്

കാസര്‍കോട്: മാതൃഭൂമി വി കെ സി നന്മ ക്ലബിന്റെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ രണ്ടാമത്തെ നന്മ വിദ്യാലയ അവാര്‍ഡ് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്. 

പത്തു വിദ്യാലയം, പത്തു കൈത്തൊഴില്‍ പദ്ധതി, സഹജീവികള്‍ക്കൊരു സാന്ത്വനസ്പര്‍ശം പദ്ധതി, ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം, സ്‌നേഹാലയ സന്ദര്‍ശനം എന്നിവ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഈ വര്‍ഷം പുത്തിഗെ പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും കമ്മ്യൂണിറ്റി അവാര്‍ഡും സ്‌കൂള്‍ നേടിയിരുന്നു.

അവാര്‍ഡുദാനം പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സകൂളില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ അരുണ്‍ കെ. വിജയനില്‍ നിന്ന് ട്രോഫിയും പ്രശസ്തിപത്രവും ചെക്കും നന്മ ക്ലബ് വിദ്യാര്‍ത്ഥികളും കോര്‍ഡിനേറ്ററും സ്‌കൂള്‍ പ്രിന്‍സിപ്പലും ചേര്‍ന്ന് ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികളെയും കോര്‍ഡിനേറ്ററെയും സ്‌കൂള്‍ മാനേജ്‌മെന്റും സ്റ്റാഫും അഭിനന്ദിച്ചു.

SHARE THIS

Author:

0 التعليقات: