Saturday, 9 March 2019

സാമൂഹ്യപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശാസ്ത്രിയമാക്കുക- പഞ്ചിക്കല്‍ തങ്ങള്‍

ബദിയഡുക്ക: കാലത്തിന്റെ ചുവരെഴുത്തുകള്‍ കണ്ടറിഞ്ഞ് സാന്ത്വന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ധാര്‍മിക പരിസരമുള്ള സമൂഹത്തെ കെട്ടിപ്പെടുത്തുന്നതിന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശാസ്ത്രീ യമക്കേണ്ടത് ആവശ്യമാണെന്നും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ ബാഹസ്സന്‍ തങ്ങള്‍ പഞ്ചിക്കല്‍ അഭിപ്രായപ്പെട്ടു. 

ഇത്രത്തില്‍ ഒരു സമഗ്ര നേതൃത്വത്തെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി എസ് വൈ എസ് നടത്തി വരുന്ന  റിവൈവല്‍ ക്യാമ്പ് കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ സംഘടിപ്പിച്ച ബദിയഡുക്ക സോണ്‍ റിവൈവല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.

സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. കെ എച്ച് മാസ്റ്റര്‍, സീതികുഞ്ഞി മുസ്‌ലിയാര്‍, ഇക്ബാല്‍ ആലങ്കോട്, അസീസ് ഹിമമി ഗോസാട, മുഹമ്മദ് അമാനി ബെളിഞ്ച, യുസുഫ് മുസ്‌ലിയാര്‍ കുദിങ്കില, റസ്സാഖ് ഗുണാജ, കബീര്‍ ഹിമമി ഗോളിയടുക്ക, നസീര്‍ ചടേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

അബ്ദുല്ല സഅദി തുപ്പക്കല്‍ സ്വാഗതവും അഷ്‌റഫ് സഖാഫി ഷേണി നന്ദിയും പറഞ്ഞു

SHARE THIS

Author:

0 التعليقات: