Friday, 29 March 2019

പറവകള്‍ക്ക് ആശ്വാസമായി കുരുന്നുകളുടെ തണ്ണീര്‍ക്കുടം

ബെളിഞ്ച: പരീക്ഷച്ചൂട് കഴിഞ്ഞപ്പോഴാണ് കുട്ടികള്‍ക്ക് വേനല്‍ച്ചൂട് അറിഞ്ഞത്. ദാഹജലത്തിന് വേണ്ടി കഷ്ടപ്പെടുന്ന പക്ഷികള്‍ക്ക് തണ്ണീര്‍ കുടം ഒരുക്കുന്ന തിരക്കിലാണ് ബെളിഞ്ചയിലെ ഒരു കൂട്ടം കുരുന്നുകള്‍. ബെളിഞ്ച നടുക്കുന്നിലെ വിദ്യാര്‍ത്ഥികളാണ് പറവകള്‍ക്ക് തണ്ണീര്‍കുടം ഒരുക്കുന്നത്.
  
ജലമാണ് ജീവന്‍ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ബെളിഞ്ച യൂണിറ്റ് വിതരണം ചെയ്ത തണ്ണീര്‍ കുടമാണ് കുട്ടികള്‍ക്ക് ഹരം പകര്‍ന്നത്.
   
ദിനംപ്രതി വീടുകള്‍ക്ക് മുമ്പില്‍ ദാഹജലത്തിന് വേണ്ടി എത്തുന്ന വിവിധ ഇനം പക്ഷികള്‍ക്കും കോഴി, പൂച്ച, നായ തുടങ്ങിയ മൃഗങ്ങള്‍ക്കും കുടിക്കാനാണ് വിദ്യാര്‍ത്ഥികള്‍ തണ്ണീര്‍ കുടം ഒരുക്കിയത്. ആവശ്യം വരുമ്പോള്‍ കുടത്തില്‍ വെള്ളമൊഴിക്കാനുള്ള കുട്ടികളുടെ ഉത്സാഹവും ശ്രദ്ധേയമാണ്.



SHARE THIS

Author:

0 التعليقات: