Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: 15 വര്‍ഷം ലോക്‌സഭയില്‍ കാസര്‍കോടിനെ പ്രതിനിധീകരിച്ച പി. കരുണാകരന്‍ എം.പി. പൂര്‍ണ പരാജയമായിരുന്നുവെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി. എന്ന നിലയില്‍ കരുണാകരന്‍ ഫണ്ട് ചെലവഴിച്ചത് ജനങ്ങളുടെ അടിസ്ഥാന വികസനത്തിന് വേണ്ടിയല്ല. പാര്‍ട്ടി അധീനതയിലുള്ള ക്ലബ്ബുകള്‍ക്കും വായനശാലകള്‍ക്കും വേണ്ടിയാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയല്ല പാര്‍ട്ടി വളര്‍ത്താനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എം.പി. കാസര്‍കോടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. 

മോദി ഗവണ്‍മെന്റ് കൊണ്ടുവന്ന വികസനങ്ങളാണ് അദ്ദേഹം തന്റെ നേട്ടമായി പറയുന്നത്. മോദി സര്‍ക്കാര്‍ പ്രതിപക്ഷ എം.പിമാരെപ്പോലും തുല്യമായി കണ്ടു എന്നതിന്റെ തെളിവാണ് പി. കരുണാകരന്‍ നിരത്തിയ നേട്ടങ്ങള്‍. കേന്ദ്ര സര്‍വ്വകലാശാലക്ക് വിവിധ പദ്ധതികള്‍ കൊണ്ടുവന്നു. റെയില്‍വെ രംഗത്ത് വലിയ വികസനമുണ്ടായി. ദേശീയപാതാ വികസനത്തിന് ഒരു തടസവുമില്ലാതെ ഫണ്ട് അനുവദിച്ചു. കേന്ദ്ര സര്‍ക്കാര്‍ കാസര്‍കോടിന് വേണ്ടി നിരവധി വികസന നേട്ടങ്ങള്‍ കൊണ്ടുവന്നു ശ്രീകാന്ത് പറഞ്ഞു. യു.ഡി.എഫും എല്‍.ഡി.എഫും ഒരേ തൂവല്‍പക്ഷികളാണ്. ഇവിടെ പരസ്പരം പോരടിച്ച് അവര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു ശ്രീകാന്ത് ആരോപിച്ചു.

ബി.ജെ.പി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് തര്‍ക്കങ്ങളൊന്നുമില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എ. ജില്ലാ കണ്‍വീനര്‍ ഗണേഷ് പാറക്കട്ടയും ഒപ്പമുണ്ടായിരുന്നു.
Leave A Reply