Sunday, 31 March 2019

രാഹുല്‍ ഗാന്ധിയല്ല ആരു വന്നാലും നേരിടും: മത്സരം ഇടത് പക്ഷത്തിനെതിരെ എന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താന്‍ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കും. മത്സരം പ്രതീകാത്മകമാണെങ്കില്‍ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു. 



രാഹുലിനെ തോല്‍പ്പിക്കാന്‍ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല .രണ്ട് മൂന്ന് മണ്ഡലങ്ങളില്‍ കോലീബി സഖ്യത്തിനുള്ള ഒത്തുകളി നടക്കുന്നുണ്ടെന്നും പിണറായി വിജയന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്നത് കൊണ്ട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 




SHARE THIS

Author:

0 التعليقات: