Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എമാരായ  ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ   ലൈഗിംക പീഡനത്തിന് ക്രൈംബ്രഞ്ച് കേസെടുത്തു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്. 

ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്, അടൂര്‍ പ്രകാശിനും, എ.പി.അനില്‍കുമാറിനുമെതിരെ സ്ത്രീത്വ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ ലൈഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ ബാലാല്‍സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. മറ്റ്  നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമോയെന്ന് ക്രൈം ബ്രാഞ്ച് അന്നുതന്നെ നിയമപദേശം ചോദിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നല്‍കിയ നിയമോപദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തെതന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാകുന്നത്. 

എംഎല്‍എമാര്‍ക്കെതിരായ എഫ്‌ഐആര്‍ കൊച്ചിയിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ക്രൈം ബ്രാഞ്ച് നല്‍കി. വിവിധ പാര്‍ലമെന്റ്‌  മണ്ഡലങ്ങളില്‍ പരിഗണിക്കുന്ന എംഎല്‍എമാര്‍ക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തത് കോണ്‍ഗ്രസിന് മറ്റൊരു തല വേദനയാകും. തെരഞ്ഞടുപ്പില്‍ എതിര്‍പക്ഷം വിഷയം ഉന്നയിക്കും എന്നതിന് പുറമേ സ്ഥാനാര്‍ത്ഥികള്‍ സ്വന്തം പേരിലുള്ള കേസുകള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷണന്റെ നിര്‍ദ്ദേശവും തിരിച്ചടിയാകും. 

അതേസമയം ഉമ്മന്‍ചാണ്ടിക്കും, വേണുഗോപാലിനുമെതിരെ കേസെടുത്തുവെങ്കിലും കാര്യമായി തെളിവുകള്‍ ലഭിക്കാത്തിനാല്‍ പ്രത്യേക സംഘത്തിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനിയിട്ടില്ല. മാത്രമല്ല തെരെഞ്ഞെടുപ്പിന് മുന്നോട്ടിയായിട്ടുള്ള സ്ഥലമാറ്റത്തോടെ  സോളര്‍ പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ മറ്റ് പല ചുമതലകളിലേക്ക് മാറിയതോടെ അന്വേഷണ സംഘം തന്നെ ഇല്ലാതായ അവസ്ഥയിലാണ്. 
Leave A Reply