Sunday, 10 March 2019

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക; നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയുമായി നേതാക്കള്‍ ഇന്ന് ദില്ലിക്ക് പോകും. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എന്നിവരാണ് ദില്ലിക്ക് പോവുന്നത്. പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളില്‍ ഒരു പേര് മാത്രമേ പട്ടികയിലുള്ളൂ.

എറണാകുളത്ത് കെ.വി. തോമസിന് പുറമേ ഹൈബി ഈഡന്റെ പേരും പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് പുറമേ പി.ജെ. കുര്യന്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ പേരുകളുമാണ് പട്ടികയില്‍ ഉള്ളത്. നാളെ സ്‌ക്രീനിംഗ് കമ്മറ്റി ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കി തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.

മുന്‍ കെപിസിസി പ്രസിഡന്റുമാരെയും വി ഡി സതീശനെയും പ്രത്യേകമായി ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിച്ചിട്ടുണ്ട്. 15നകം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത.

SHARE THIS

Author:

0 التعليقات: