Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
ഡല്‍ഹി: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 11നാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 18നും, മൂന്നാം ഘട്ടം ഏപ്രില്‍ 23നും നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം മെയ് 19നും നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.

ആദ്യ ഘട്ടത്തില്‍ 91 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 97 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 115 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ 71 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 51 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 54 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.

ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊന്നിച്ച് നടക്കും. എന്നാല്‍ ജമ്മു കാശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഉണ്ടാകില്ല.


തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ ഒറ്റഘട്ടത്തില്‍

  ഏപ്രില്‍ 11ന് ആദ്യഘട്ടം
  ഏപ്രില്‍ 18ന് രണ്ടാം ഘട്ടം
  പ്രില്‍ 23ന് മൂന്നാം ഘട്ടം
 ഏപ്രില്‍ 29 നാലാം ഘട്ടം
  മെയ് ആറിന് അഞ്ചാം ഘട്ടം
  മെയ് 12ന് ആറാം ഘട്ടം
  മെയ് 19 ഏഴാം ഘട്ടം

വോട്ടെണ്ണല്‍ മെയ് 23ന്

  മാര്‍ച്ച് 28ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം.
  ഏപ്രില്‍ നാല് വരെ പത്രിക സമര്‍പ്പണം
  ഏപ്രില്‍ 5ന് സൂക്ഷ്മ പരിശോധന
  ഏപ്രില്‍ എട്ട് വരെ പത്രിക പിന്‍വലിക്കാം

വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

∎ 90 കോടി വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ
  സുതാര്യവും സ്വതന്ത്രവുമായ വോട്ടെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍
  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
  2014ന് ശേഷം 8.4 കോടി പുതിയ വോട്ടര്‍മാര്‍. ഇതില്‍ 1.5 കോടി വോട്ടര്‍മാര്‍ 18നും 19നും ഇടയില്‍ പ്രായമുള്ളവര്‍
  രാജ്യത്ത് പത്ത് ലക്ഷം പോളിംഗ് ബൂത്തുകള്‍
  വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷക്കായി പ്രത്യേക സംവിധാനം
  വോട്ടര്‍മാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്
  വിവിപാറ്റ് സംവിധാനത്തോട് കൂടിയ വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കും
  ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ കേസിന്റെ വിവരങ്ങള്‍ പത്രപരസ്യം നല്‍കി കമ്മീഷനെ അറിയിക്കണം
  വോട്ടെടുപ്പ് യന്ത്രത്തില്‍ ചിഹ്നത്തിനൊപ്പം സ്ഥാനാര്‍ഥികളുടെ ചിത്രവും പതിക്കും
  സാമൂഹിക മാധ്യമപ്രചാരണവും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും. പെയ്ഡ് ന്യൂസ് പാടില്ലെന്നും കമ്മീഷന്‍



Leave A Reply